26 October, 2016 08:50:27 PM


ഇന്റർകോളേജിയെറ്റ് ക്വിസ് മത്സരം ഒക്‌ടോബർ 28 ന്

കോട്ടയം : രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (ഗവ. എഞ്ചിനിയറിംഗ് കോളേജ്, കോട്ടയം) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒക്‌ടോബർ 28 ന്  നാഷണൽ ലെവൽ ഇന്റർകോളേജിയെറ്റ് ക്വിസ് മത്സരം നടത്തുന്നു. രണ്ട് പേരടങ്ങുന്ന ടീമുകൾക്ക് പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്ന ടീമിന് യഥാക്രമം 20000, 15000, 10000 രൂപ സമ്മാനം ലഭിക്കും. പങ്കെടുക്കാൻ തല്പര്യമുള്ളവർ കോളേജ് ഐഡന്റിറ്റി കാർഡുമായി 28ന് രാവിലെ ഒൻപതിന് ആർ.ഐ.റ്റിയിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഓൺലൈൻ രജിസ്‌ട്രേഷനും ബന്ധപ്പെടുക. ഫോൺ: 9745830505, 9495206270 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K