29 October, 2016 10:14:52 AM


ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ : അഭിമുഖം 31 ന്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഒക്ടോബര്‍ 31ന് രാവിലെ പത്ത് മണിക്ക് കോളേജില്‍ നടത്തും. യോഗ്യത : എസ്.എസ്.എല്‍.സി, കെ.ജി.റ്റി.ഇ (കമ്പോസിംഗ് & പ്രൂഫ് റീഡിംഗ് ലോവര്‍), ഡി.റ്റി.പി അല്ലെങ്കില്‍ പ്രിന്റിംഗ് ടെക്‌നോളജി ഡിപ്ലോമ. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ (www.cptctvpm.in). ഫോണ്‍ : 0471 - 2360391. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K