25 March, 2026 08:00:51 PM
ചങ്ങനാശ്ശേരിയിൽ 1.100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

ചങ്ങനാശേരി : ചങ്ങനാശ്ശേരിയിൽ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി എത്തിച്ച 1.100 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. 1.100 കിലോഗ്രാം കഞ്ചാവ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. ചങ്ങനാശ്ശേരി പുഴവാത് തോപ്പിൽ താഴ്ചയിൽ വീട്ടിൽ അഖിൽ, കൊട്ടാരചിറയിൽ വീട്ടിൽ സജിത്ത് എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം പിടികൂടിയത്.
പ്രതികൾ ചങ്ങനാശേരിയിലെ ലഹരി മാഫിയയിലെ മുഖ്യ കണ്ണികൾ ആണെന്ന് പോലീസ് അറിയിച്ചു. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സേന എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.ഇതിലെ ഒന്നാം പ്രതി അഖിൽ മുമ്പും കഞ്ചാവ്, എം ഡി എം എ , പോക്സോ തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.






