11 January, 2019 08:45:20 PM


നഴ്‌സിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹൗസ് കീപ്പറെ നിയമിക്കുന്നു


കൊച്ചി: ഗവ:നഴ്‌സിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു ഹൗസ് കീപ്പറെ (വാര്‍ഡന്‍) ആവശ്യമുണ്ട്. ഈ ഒഴിവിലേക്ക് 18 നും 40 നും മധ്യേ പ്രായമുളളവരും 10 ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉളളവരുമായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഹൗസ് കീപ്പിംഗില്‍ യോഗ്യതയുളളവരും സമാന തസ്തികയില്‍ ജോലി നോക്കിയിട്ടുളളവര്‍ക്കും മുന്‍ഗണന. താത്പര്യമുളളവര്‍ ജനുവരി 22-ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകളുമായി എറണാകുളം ഗവ:നഴ്‌സിംഗ് കോളേജ് (എച്ച്.എം.ടി കോളനി.പി.ഒ, കൊച്ചി പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 0484-2754485. 



Share this News Now:
  • Google+
Like(s): 259