03 May, 2022 09:44:05 PM


ചാപ്പലിന്റെ ഭണ്ഡാരം കുത്തി തുറന്നും ആശുപത്രിയിലും മോഷണം നടത്തിയ വയോധികൻ പിടിയില്‍



കിടങ്ങൂർ: എൽ എൽ എം ആശുപത്രി മനേജർ ഫാ. സോജാ കെ ജോസഫിന്റെ ഓഫീസ് മുറിയിലും, സമീപത്തുള്ള ചാപ്പലിന്റെ ഭണ്ഡാരം കുത്തിതുറന്നും മോഷണം നടത്തിയ വയോധികൻ പിടിയിൽ. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകളിലെ പ്രതിയായ കൈപ്പുഴ അശുപത്രിപടി ഭാഗത്ത് ചാക്കോ മകൻ കുര്യൻ ചാക്കോ (61)യെ ആണ് കിടങ്ങൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു കെ.ആർ ന്റെ നേതൃത്വത്തിൽ എസ്.ഐ കുര്യൻ മാത്യൂ , എസ് .ഐ അനിൽ കുമാർ, എ.എസ് .ഐ മാരായ ബിജു ചെറിയാൻ,  മഹേഷ് കൃഷണൻ,. ജയചന്ദ്രൻ സി.പി. ഒ മാരായ ഹരിഹരൻ , ഗ്രിഗോറിയസ് എന്നിവരുടെ സംഘം അറസ്റ്റു ചെയ്തതത്. 



Share this News Now:
  • Google+
Like(s): 5.6K