09 May, 2022 07:51:08 AM


ശക്തമായ കാറ്റും മഴയും: കോട്ടയം ജില്ലയിൽ കനത്ത നാശനഷ്ടം



കോട്ടയം : ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോട്ടയം ജില്ലയിൽ കനത്ത നാശനഷ്ടം . വാഴൂർ മേഖലയിൽ മരങ്ങൾ കടപുഴകി വീണു. വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. ഗതാഗത തടസ്സവും ഉണ്ടായി.

എസ്.വി.ആർ.വി.എൻ.എസ്.എസ്.സ്കൂൾ ഓഡിറ്റോറിയത്തിൻ്റെ മേൽക്കൂര പറന്നു പോയി. മേൽക്കൂര മീറ്ററുകൾക്കപ്പുറമുളള ഗ്രൗണ്ടിൽ പതിച്ചു. ഫയർഫോഴ്സ് സ്ഥലത്ത് എത്തി ഗതാഗതം പുനസ്ഥാപിക്കുവാനുള്ള നടപടികൾ ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K