13 June, 2022 04:57:25 PM


ഏറ്റുമാനൂർ - പാലാ റോഡിൽ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂർ - പാലാ റോഡിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ചു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കിസ്മത്ത് പടിയിലാണ് അപകടം. പാലായിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ.


റോഡിന്‍റെ എതിർദിശയിൽ നിർത്തിയിട്ടിരുന്ന ലോറിയിലാണ് കാർ ഇടിച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽ മുൻഭാഗം പൂർണമായും തകർന്ന കാറിൽ നിന്നും പൊലീസും നാട്ടുകാരും ചേർന്നാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം പാലാ റോഡിൽ ഗതാഗതവും തടസപ്പെട്ടു.


Share this News Now:
  • Mail
Like(s): 5.6K