28 November, 2023 09:06:25 PM


അതിരമ്പുഴ സസ്യമാർക്കറ്റിലെ തൊഴിൽ തർക്കം പരിഹരിച്ചു



കോട്ടയം: അതിരമ്പുഴ സസ്യമാർക്കറ്റിൽ പച്ചക്കറി ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികളും പി.എസ്.എസ്. വെജിറ്റബിൾസ് സ്ഥാപന ഉടമയുമായി നിലനിന്ന തൊഴിൽ തർക്കം ഒത്തുതീർപ്പായി. ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) എം. ജയശ്രീയുടെ അധ്യക്ഷതയിൽ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ ചർച്ചയിലാണ് പരിഹാരമുണ്ടായത്. തൊഴിൽ തർക്കത്തെത്തുടർന്ന് അടച്ചിട്ട സ്ഥാപനം തുറന്നുപ്രവർത്തിക്കാനും തൊഴിലാളികളുടെ തൊഴിലും വേതനവും ഉറപ്പുവരുത്താനും ധാരണയായി. ചർച്ചയിൽ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സതീശൻ, കെ.ആർ. അജയ്, ഫിലിപ്പ് ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ, അതിരമ്പുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്് ജോയ്‌സ് ആൻഡ്രൂസ്, സ്ഥാപനയുടമ സതീശൻ, തൊഴിലാളിയായ അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K