26 February, 2024 03:57:18 PM


'കേരവൃക്ഷ സംരക്ഷണം' പദ്ധതിയുമായി ശക്തിനഗർ റസിഡന്‍റ്സ് അസോസിയേഷൻ



ഏറ്റുമാനൂർ : തെങ്ങിൽ കയറി തേങ്ങ ഇടാനും മരുന്ന് തളിക്കാനും ആളുകളെ കിട്ടാതെ വരുന്ന സാഹചര്യം ഉടലെടുത്തത്തിനെ തുടർന്ന് കേരവൃക്ഷ സംരക്ഷണ പദ്ധതിയുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ രംഗത്ത്. തെങ്ങുകളെ ബാധിക്കുന്ന മണ്ഡരി, കൂമ്പ് ചീയൽ, തേങ്ങോല പുഴു, കൊമ്പൻചെല്ലി,  ചെമ്പൻചെല്ലി, വെള്ളീച്ച എന്നിവക്ക് വിദഗ്ധ നിർദേശമനുസരിച്ച് മണ്ട വൃത്തിയാക്കി മരുന്ന് തളിച്ച് കൊടുക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.

ഞായറാഴ്ച അസോസിയേഷൻ അംഗങ്ങളുടെ പുരയിടങ്ങളിലുള്ള തെങ്ങുകളിൽ ഈ പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. നിശ്ചിത കാലയളവുകളിൽ തുടർ പ്രവർത്തനങ്ങളും നടക്കും. തിരുവനന്തപുരം കേന്ദ്രമായുള്ള കേരമിത്ര എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് പരിപാടി. ഇതിന്റെ ഭാഗമായി കുറഞ്ഞ ചിലവിൽ ആവശ്യക്കാർക്ക് തേങ്ങ പറിച്ചുനൽകുകയും ചെയ്യുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K