13 March, 2024 09:58:26 AM


കലയും സാഹിത്യവും നിർമിത ബുദ്ധിയുടെ സങ്കീർണതകൾക്ക് അപ്പുറം - ഡോ. സി.റ്റി അരവിന്ദകുമാർ



ഏറ്റുമാനൂര്‍: കലയും സാഹിത്യവും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സങ്കീർണതകൾക്ക് അപ്പുറമാണെന്ന് എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ (പ്രൊഫ) സി.റ്റി അരവിന്ദകുമാർ. മനുഷ്യ മസ്തിഷ്കത്തിന്‍റെ കഴിവിന് മുന്നിൽ  നിർമ്മിത ബുദ്ധിയ്ക്ക് പരിമിതികൾ ഏറെയുണ്ട്. എസ് എം എസ് എം പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിച്ച
'ഉണർവ് 2024 ' സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


ലൈബ്രറി പ്രസിഡന്‍റ് ജി.പ്രകാശ് അധ്യക്ഷത വഹിച്ചു. കവന മന്ദിരം പങ്കജാക്ഷൻ രചിച്ച വടക്കുംനാഥൻ എന്ന മഹാപ്രഭു  എന്ന പുസ്തകത്തിന്‍റെ പ്രകാശനം പ്രൊഫ മാത്യു മുട്ടത്തിന് നൽകി വൈസ് ചാൻസിലർ നിർവഹിച്ചു.  സെക്രട്ടറി അഡ്വ പി രാജീവ് ചിറയിൽ, ഷാബു പ്രസാദ്, തപസ്യ ഭാരവാഹികളായ സതീശ് കാവ്യധാര, വി. ജി ഗോപകമാർ, പ്രൊഫ മാത്യു മുട്ടം , ഹരിയേറ്റുമാനൂർ, ഡോ വിദ്യ ആർ പണിക്കർ, എം പി സുനിൽ എന്നിവർ പ്രസംഗിച്ചു.


കാഥികൾ ശ്രീ മീനടം ബാബു കഥാപ്രസംഗകലയുടെ നൂറാം വാർഷിക അനുസ്മരണ പ്രഭാഷണം നടത്തി. മുതിർന്ന കാഥികൻ കോട്ടയം ബാബുരാജ്, മാധ്യമ പ്രവർത്തകൻ എ ആർ രവീന്ദ്രൻ, ശിൽപ്പിയും ചിത്രകാരനുമായ ദീനീഷ് കെ പുരുഷോത്തമൻ , അനുഷ്ഠാന കലാകാരൻ സദാനന്ദൻ പി.ഡി എന്നിവരെ ആദരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K