29 April, 2025 08:15:12 PM
ആറൻമുള സത്യവൃതൻ പുരസ്കാരം രാജൂ കുന്നക്കാടിന്

ഏറ്റുമാനൂർ: പ്രശസ്ത സാഹിത്യകാരനും അധ്യാപക ശ്രേഷനുമായിരുന്ന ആറൻമുള സത്യവൃതന്റെ പേരിൽ നൽകുന്ന എട്ടാമത് സാഹിത്യ പുരസ്കാരത്തിന് നാടകകൃത്ത് ശ്രീ രാജൂ കുന്നക്കാട് അർഹനായി. എസ് എം.എസ് എം ലൈബ്രറി ശതാബ്ദി ഹാളിൽ ചേരുന്ന അനുസ്മരണ സമ്മേളനം പ്രൊഫസർ ഹരികുമാർ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റും ട്രസ്റ്റ് രക്ഷാധികാരിയുമായ ജി. പ്രകാശ് അധ്യക്ഷത വഹിയ്ക്കും. പ്രശസ്ത നടൻ പ്രദീപ് മാളവിക പുരസ്കാര വിതരണം നിർവഹിയ്ക്കും. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം തപസ്യ ഗോപാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത സിനിമ പ്രൊഡക്ഷൻ ഡിസൈനർ അനുക്കുട്ടൻ ഏറ്റുമാനൂരിനെ ട്രസ്റ്റ് പ്രസിഡന്റ് സതീഷ് കാവ്യധാര ആദരിയ്ക്കും. സെകട്ടറി അമ്പിളി പി, റെസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ എം രാധാകൃഷ്ണ പിള്ള, എഴുത്തുകാരായ സന്ധ്യാ ജയേഷ് പുളിമാത്ത്, ജോർജ് പുളിങ്കാട്, സംവിധായകൻ ദിലീപ് നാട്ടകം, കാവ്യ വേദി ചെയർമാൻ പി.പി നാരായണൻ, കവി ഹരി ഏറ്റുമാനൂർ, അഡ്വ അനിത കെ. ആർ എന്നിവർ പ്രസംഗിക്കും. തുടർന്ന് കവി ഗിരിജൻ ആചാരി നയിക്കുന്ന കവിയരങ്ങ് നടക്കും.