12 May, 2025 08:07:28 PM
15 വയസ്സ് കഴിഞ്ഞെങ്കിൽ സൗജന്യമായി തൊഴിൽ പഠിക്കാം

ഏറ്റുമാനൂർ: ഏറ്റുമാനൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ മെയ് 21 ന് ആരംഭിക്കുന്ന ഗവണ്മെന്റ് അംഗീകൃത സ്കിൽ ഡെവലെപ്മെന്റ് കോഴ്‌സുകളായ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ,ഡ്രോൺ സർവീസ് ടെക്‌നീഷ്യൻ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ഓരോ കോഴ്സിനും 25 വീതം സീറ്റുകൾ ആണ് അനുവദിച്ചിരിക്കുന്നത്. 15 നും 23 നും ഇടയിൽ പ്രായമുള്ള, പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം.ക്ലാസുകൾ നടക്കുന്നത് ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലുമാണ്. കോഴ്‌സുകൾ തികച്ചും സൗജന്യമാണ്. മെയ് 15 വരെ അപേക്ഷിക്കാം. അപേക്ഷ ഫോറം ഹയർ സെക്കണ്ടറി സ്കൂൾ ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ- 9061426597, 9447587595,9544821475