20 July, 2025 10:20:27 AM
കളഞ്ഞുപോയ രണ്ടു പവന്റെ മാല കണ്ടെത്തി ചിങ്ങവനം പോലീസ്

കോട്ടയം: കളഞ്ഞുപോയ രണ്ടു പവന്റെ മാല കണ്ടെത്തി ചിങ്ങവനം പോലീസ്. കോട്ടയം സിമന്റ് കവലയിലുള്ള ഐശ്വര്യ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ വച്ച് കുറിച്ചി സ്വദേശിയായ മാത്യുവിന്റെ പക്കൽ നിന്നും നഷ്ടപ്പെട്ടുപോയ ഏകദേശം രണ്ടു പവനോളം വരുന്ന സ്വർണ്ണമാല ചിങ്ങവനം പോലീസ് സ്റ്റേഷനിലെ പി ആർ ഓ അഭിലാഷ് കെ എസ് പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് ബഷീർ, ശ്രീലാൽ എന്നിവർ ചേർന്ന് കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി.
കുറിച്ച് സ്വദേശിയായ മാത്യു കോട്ടയത്ത് ദേവാലയത്തിൽ പോയി മടങ്ങി വരുന്ന വഴി സിമന്റ് കവല ഭാഗത്തുള്ള ഹോട്ടലിൽ പാഴ്സൽ വാങ്ങുവാനായി വണ്ടി നിർത്തിയിരുന്നു. വീട്ടിലെത്തിയ ശേഷമാണ് മാല നഷ്ടപ്പെട്ട വിവരം മാത്യു അറിയുന്നത്. ഉടൻതന്നെ ചിങ്ങവനം പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ കൃത്യമായ നടപടി സ്വീകരിച്ച പി ആർ ഓ എസ് ഐ അഭിലാഷും cpo മാരായ മുഹമ്മദ് ബഷീറും ശ്രീലാലു മടങ്ങുന്ന പോലീസ് സംഘം കൃത്യമായ രീതിയിൽ അന്വേഷണം നടത്തുകയും കളഞ്ഞുപോയ രണ്ടു പവൻ തൂക്കം വരുന്ന മാല കണ്ടെത്തുകയും ആയിരുന്നു.