24 July, 2025 06:23:26 AM


ബിസിനസിൽ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് കുഴിമറ്റം സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടി; 3 പ്രതികൾ അറസ്റ്റിൽ



ചിങ്ങവനം: ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കുഴിമറ്റം സ്വദേശിയുടെ 17 ലക്ഷം രൂപ തട്ടിയ കേസിലെ മൂന്ന് പ്രതികൾ അറസ്റ്റിൽ. കുഴിമറ്റം സ്വദേശിയായ ശ്രീകുമാർ എന്നയാളെ നഴ്സറി ബിസിനസ്സിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 17 ലക്ഷം രൂപ വാങ്ങിയെടുത്ത് കബളിപ്പിച്ച കേസിലെ പ്രതികളായ പാലക്കാട് സ്വദേശി മകൻ ബിജു പോൾ (54), എറണാകുളം സ്വദേശി വിനു സി വി (47), വയനാട് സ്വദേശി ലിജോ ജോൺ (45) എന്നിവരെയാണ് ചിങ്ങവനം പോലീസ് കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K