29 July, 2025 09:33:58 AM


കാപ്പാ നിയമ പ്രകാരം കുമരകം സ്വദേശിയെ കരുതൽ തടങ്കലിലാക്കി



കുമരകം: കുമരകം പോലീസ് സ്റ്റേഷനിലും കൂടാതെ കേരളത്തിലെ വിവിധ ജില്ലകളിലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുമരകം കവണാറ്റിൻകര സ്വദേശി സച്ചു ചന്ദ്രൻ (27) എന്നയാളെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പാ) വകുപ്പ് പ്രകാരം  കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് അയച്ചിട്ടുള്ളതാണ്. 

കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ.ഷാഹുൽ ഹമീദ് എ ഐ.പി.എസ്ന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ കളക്ടർ . ജോൺ.വി. സാമുവൽ ഐ.എ.എസ് ആണ് 27.07.2025 തിയതി ഉത്തരവ് ഇട്ടത്. കുമരകം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷിജി.കെ യുടെ നിർദ്ദേശപ്രകാരം എസ് ഐ പ്രദീപ് കുമാർ.കെ.വി, സ്പെഷ്യല്‍.സി.പി.ഒമാരായ ലെനീഷ്, രജീഷ് , സി.പി.ഒ ജിജോഷ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K