01 August, 2025 09:21:52 AM
ഭിന്നശേഷിക്കാർക്ക് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ റാമ്പും; ഉദ്ഘാടനം 3ന്

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ അംഗവൈകല്യം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് വേണ്ടി റാമ്പുകൾ തയ്യാറായി. റസ്റ്റ് ഹൗസിന്റെ മുന്നിൽനിന്നും തെക്കു പടിഞ്ഞാറെ ഭാഗത്തുകൂടി അകത്തേക്ക് പ്രവേശിക്കുന്ന കവാടത്തിൽ സ്റ്റേജിന്റെ സൈഡിലാണ് ഒരു റാമ്പ് പണിതിരിക്കുന്നത്. കൃഷ്ണൻ കോവിലിലേക്ക് കേറി ചെല്ലുന്നതിൻ്റെ വലതു സൈഡിലാണ് മറ്റൊരു റാമ്പ് പണിതിരിക്കുന്നത്.
റാമ്പുകളുടെ ഉദ്ഘാടനം ആഗസ്റ്റ് മൂന്നിന് മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സി എസ് പ്രവീൺകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് എസ്, ഉപദേശക സമിതി പ്രസിഡന്റ് പി കെ രാജൻ, സെക്രട്ടറി മഹേഷ് രാഘവൻ ദേവസ്വം അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
നടക്കാൻ സാധിക്കാത്ത ഭക്തർക്ക് ഇനി മുതൽ വീൽചെയർ വഴി റാമ്പിൽ കൂടി അകത്തു പ്രവേശിച്ചു കൊടിമരച്ചുവട്ടിൽ വന്നു ഭഗവാനെ കണ്ടു തൊഴാൻ സാധിക്കും