31 October, 2025 04:50:28 PM


കെട്ടിട നിർമാണ പെർമിറ്റ്: കെ-സ്മാർട്ടിലെ അപാകതകൾ പരിഹരിക്കണം - ലെൻസ്‌ഫെഡ്



ഏറ്റുമാനൂർ: ലൈസൻസ് എഞ്ചിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷന്റെ (ലെൻസ്ഫെഡ്) 14-ാ മത് ഏറ്റുമാനൂർ ഏരിയ സമ്മേളനം മാഞ്ഞൂരിൽ നടന്നു.  പ്രസിഡന്റ് സന്തോഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.  ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് മുഖ്യപ്രഭാഷണം നടത്തി.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജീന സിറിയക്, ജില്ലാ പ്രസിഡന്റ് കെ.സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറി കെ.കെ. അനിൽകുമാർ ജില്ലാ ട്രഷറർ റ്റി.സി.ബൈജു,  സംസ്ഥാനനോതാക്കളായ,പി.എം.സനിൽകുമാർ,എ. പ്രദീപ് കുമാർ, കെ.എൻ.പ്രദീപ്കുമാർ, ജോഷി സെബാസ്റ്റ്യൻ,  ബി.വിജയകുമാർ, സലാഷ് തോമസ്,  ആർ.എസ് അനിൽകുമാർ, പി.എസ്.റോയി, ജില്ലാനേതാക്കളായ അജികുമാർ, സജി സെബാസ്‌റ്റ്യൻ, വിനയകുമാർ ഡി., അജിത്.എസ്,  തോമസുകുട്ടി, വി.ആർ.അനിൽകുമാർ, സിറിയക് തോമസ്. ഏരിയാ നേതാക്കളായ ഇന്ദിര പി. ആർ.,  ഷീജാ ദിവാകരൻ, ശ്രീകലാ രാജു, ഗോപിക വി.ജി., പ്രസന്നൻ റ്റി. എന്നിവർ പ്രസംഗിച്ചു.


സംസ്ഥാനത്ത് വിവിധ സേവനങ്ങൾക്കായി നടപ്പിലാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോമായ കെ- സ്മാർട്ടിൽ കെട്ടിട നിർമാണപെർമിറ്റിനായി അപേക്ഷകൾ സമർപ്പിക്കുമ്പോൾ പൊതുജനങ്ങളും പ്ലാൻ വരക്കുന്ന എൻജിനീയർന്മാരും ഒട്ടനവധി പ്രതിസന്ധികൾ നേരിടുന്നു.  ഇത് പരിഹരിച്ച് കെ- സ്മാർട്ട് സുതാര്യമാക്കണമെന്ന് സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി ഇ.എം.സന്തോഷ് കുമാർ (പ്രസിഡന്റ്), ഷീജാ ദിവാകരൻ (സെക്രട്ടറി) ഗോപിക വി.ജി. എന്നിവരെ  തെരഞ്ഞെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K