26 November, 2025 08:57:10 AM


വാഹനം ഓവര്‍ ടേക്ക് ചെയ്തതിലെ വിരോധം; യുവാവിനെ കയ്യേറ്റം ചെയ്ത പ്രതി അറസ്റ്റില്‍

 

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പെട്ട കുറ്റിയേക്കവല മണ്ണാര്‍കുന്ന് റോഡില്‍ വച്ച്  വാഹനം ഓവര്‍ ടേക്ക് ചെയ്തുവെന്ന കാരണത്താല്‍  കയ്യേറ്റം ചെയ്തെന്ന കേസില്‍ പ്രതിയായ അതിരമ്പുഴ നാല്പാത്തിമല ഭാഗത്ത് കരോട്ടു നാലാങ്കല്‍ വിഷ്ണു പ്രസാദിനെ (24) ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. 15/11/2025 തീയതി രാത്രി വിഷ്ണു പ്രസാദ് സഞ്ചരിച്ചിരുന്ന ബൈക്കിനെ സ്കൂട്ടറില്‍ ഓവര്‍ ടേക്ക് ചെയ്ത യുവാവിനെ വാഹനം കുറുകെ വച്ച് തടഞ്ഞു നിര്‍ത്തുകയും ഹെല്‍മെറ്റും താക്കോലും ഉപയോഗിച്ച് മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പ്രതിയ്ക്കെതിരെ ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍ സ്റ്റേഷനുകളിലായി കേസുകള്‍ നിലവിലുണ്ട്,  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K