19 May, 2025 07:39:12 PM


ചങ്ങനാശ്ശേരി പോസ്റ്റൽ ഡിവിഷൻ ഡാക് അദാലത്ത് ജൂൺ 2ന്



കോട്ടയം: ചങ്ങനാശ്ശേരി ഡിവിഷൻ തപാൽ അദാലത്ത് ജൂൺ രണ്ടിന് ഉച്ചയ്ക്കു രണ്ടുമുതൽ ചങ്ങനാശ്ശേരി ഡിവിഷൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ ചേംബറിൽ വച്ച് നടക്കും. ചങ്ങനാശ്ശേരി തപാൽ ഡിവിഷനിലെ തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും അദാലത്തിൽ സ്വീകരിക്കും. മുൻ അദാലത്തുകളിൽ സ്വീകരിച്ച പരാതികളോ നിർദേശങ്ങളോ ഇത്തവണ പരിഗണിക്കുന്നതല്ല. പരാതികൾ 'ഡാക് അദാലത്ത് ജൂൺ 25' എന്ന് രേഖപ്പെടുത്തിയ കവറിൽ മേയ് 27നോ അതിനു മുൻപോ ലഭിക്കുന്ന വിധം ചങ്ങനാശ്ശേരി ഡിവിഷൻ പോസ്റ്റ് ഓഫീസ് സൂപ്രണ്ടിന്റെ വിലാസത്തിൽ അയക്കണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K