05 December, 2023 07:32:34 PM


പിഎം വിശ്വകർമ പദ്ധതി; രജിസ്ട്രേഷന്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തില്‍ 7ന്



ഏറ്റുമാനൂര്‍: പിഎം വിശ്വകർമ പദ്ധതി രജിസ്ട്രേഷന്‍ 2023 ഡിസംബർ 7ന് രാവിലെ 11 മണിക്ക് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.  5% പലിശക്ക് 3 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന വിശ്വകർമ (PM Viswakarma Yojana) പദ്ധതിക്കുള്ള രജിസ്ട്രേഷനും (സമുദായം ബാധകമല്ല) "എങ്ങനെ കോടതി കേസുകൾ സൗജന്യമായി പരിഹരിക്കാം" എന്നതിനെക്കുറിച്ച്
കേന്ദ്ര നിയമ വകുപ്പ് (Ministry of Justice) നടപ്പിലാക്കി കൊണ്ടിരിക്കുന്ന നിയമ സഹായ ക്ലാസ്സും ഉണ്ടാകും.

പഞ്ചായത്ത് പ്രസിഡൻ്റ് സജി തടത്തിൽ, ബാർ അസോസിയേഷൻ പ്രസിഡൻ്റ്
അഡ്വ.സിബി വെട്ടൂർ,  സി എസ് സി ഡിസ്ട്രിക്ട് മാനേജർ ജിതിൻ ജെ നായർ, എസ് ബി ഐ മാനേജർ നിഖിൽ
എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാൻ താത്പര്യമുള്ളവർ ആധാർ കാർഡും ബാങ്ക് പാസ്ബുക്കും മൊബൈൽ ഫോണും കൊണ്ടുവരേണ്ടതാണ്. സീറോ ബാലൻസ് അക്കൗണ്ട്, (ജൻ ധൻ) 20 രൂപക്ക് 2 ലക്ഷം രൂപയുടെ അപകട മരണ ഇൻഷുറൻസ് എന്നിവയും ലഭിക്കുന്നു.
മൊബൈൽ: 8289982383.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K