08 July, 2026 03:35:31 PM
സാഹിത്യകാരൻ ടി. ജി. വിജയകുമാറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തി

ഏറ്റുമാനൂർ: സാഹിത്യ അക്കാദമി അവാർഡ് ജേതാവും സുകുമാർ അഴീക്കോട് തത്വമസി ട്രസ്റ്റ് ചെയർമാനും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖനും പ്രശസ്ത വ്യവസായിയുമായ ടി. ജി. വിജയകുമാറിന്റെ സംസ്‌കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ വീട്ടുവളപ്പിൽ നടന്നു. ജില്ലാ കളക്ടർക്ക് വേണ്ടി ആർ.ഡി.ഒ. നിബു കുര്യൻ പരേതന് പുഷ്പചക്രം സമർപ്പിച്ച് ആദരവർപ്പിച്ചു.
സംസ്‌കാര ചടങ്ങുകൾക്ക് ശേഷം സ്വവസതിയായ പുന്നത്തറ ശ്രീ കൈലാസ് ഗാർഡനിൽ നടന്ന അനുശോചന യോഗത്തിൽ അഡ്വ. ബിനു ബോസ് അധ്യക്ഷനായി. ഏറ്റുമാനൂർ എസ് എം എസ് എം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ചടങ്ങിൽ മുൻ മന്ത്രി വി. എൻ. വാസവൻ, പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ലതിക സുഭാഷ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ. എസ്. ബിജു, മുൻസിപ്പൽ കൗൺസിലർമാരായ അഡ്വ ജയപ്രകാശ് , പ്രിയ സജീവ്, ജിഷാ പ്രദീപ്, ഫൈൻ ആർട്ട്സ് സൊസൈറ്റി ഭാരവാഹി എ ബി ശ്രീകുമാർ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മറ്റി അംഗവും പുന്നത്തറ ഗവ. യു.പി സ്കൂൾ എസ.എസ് ജി പ്രസിഡന്റുമായ എം.കെ സുഗതൻ, കവയിത്രി ജയശ്രീ പള്ളിയ്ക്കൽ,ടി. വി. ഗോപകുമാർ, സിറിൽ നരിക്കുഴി, എ. കെ. ഗോപിനാഥൻ തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ സ്മരണാഞ്ജലി അർപ്പിച്ചു.





