29 October, 2026 08:51:10 PM


ഏറ്റുമാനൂരിൽ നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്നും ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ



കോട്ടയം: ഏറ്റുമാനൂർ ഓണംതുരുത്ത് കാഞ്ഞിരപ്പറമ്പിൽ വീട്ടിൽനിന്ന് ഏകദേശം 90,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകൾ മോഷ്ടിച്ച കേസിൽ പ്രതിയെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. പുന്നത്തുറ സത്യാലയം വീട്ടില്‍ അജയ് രാജു  ഏറ്റുമാനൂർ ആണ് അറസ്റ്റിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സജിതോമസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓണംതുരുത്ത് കാഞ്ഞിരപ്പറമ്പിൽ നിർമ്മാണത്തിലിരുന്ന  വീട്ടിൽനിന്നാണ് ഇലക്ട്രിക് വയറുകൾ മോഷണം പോയത്. 2026 ഒക്ടോബർ 22-ന് വൈകിട്ട് ഏഴ് മണിക്കും ഒക്ടോബർ 23-ന് രാവിലെ 8.45 മണിക്കും ഇടയിലായിരുന്നു മോഷണം. സംഭവത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടർ പ്രശോഭ് കെ. കെ.യുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ എസ്.എച്ച്.ഒ. ബിനു വി. എൽ., സി.പി.ഒമാരായ അജിത്, സനീഷ്, അനിൽ, സനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മരങ്ങാട്ടുപള്ളി കടുത്തുരുത്തി കുറവലങ്ങാട് സ്റ്റേഷനുകളിലും പ്രതിക്കെതിരെ സമാനമായ കേസുകൾ നിലവിലുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K