31 July, 2026 06:25:51 PM


ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നിയമനം; അഭിമുഖം അഞ്ചിന്



കോട്ടയം: ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നൃത്തം, യോഗ, കരാട്ടേ പരിശീലകർ (മൂന്നും സ്ത്രീകൾക്ക് മാത്രം), ബാൻഡ് മാസ്റ്റർ തസ്തികകളിൽ കരാർ നിയമനത്തിനുള്ള അഭിമുഖം ഓഗസ്റ്റ് അഞ്ചിന് നടക്കും.  പട്ടിക വർഗ വിഭാഗക്കാർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന.​ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി  അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. അഭിമുഖം നടക്കുന്ന സമയം:  കരാട്ടെ പരിശീലക- രാവിലെ 10, ബാൻഡ് മാസ്റ്റർ- 11.30, നൃത്ത പരിശീലക- ഉച്ചകഴിഞ്ഞ് രണ്ട്, യോഗ പരിശീലക- ഉച്ചകഴിഞ്ഞു മൂന്ന്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932