03 September, 2026 06:56:37 PM
ബിഎസ്എന്‍എല്‍ കണക്ഷനും 24 ദിവസം ഇന്‍റര്‍നെറ്റും പരിധിയില്ലാത്ത കാളും സൌജന്യം

ഏറ്റുമാനൂര്‍: പുതിയ കണക്ഷനോടൊപ്പം 24 ദിവസം സൌജന്യമായി ഇന്‍റര്‍നെറ്റും പരിധിയില്ലാത്ത കാളും അനുഭവിക്കാനുള്ള സൌകര്യം ബിഎസ്എന്‍എല്‍ തുടരുന്നു. സ്വാതന്ത്രദിനവും ഓണവും പ്രമാണിച്ച് ആരംഭിച്ച സൌജന്യപദ്ധതിയില്‍ പുതിയ സിം, മൊബൈൽ നമ്പർ പോർട്ടിഗ്, 24 ദിവസ ഇന്‍റർനെറ്റ്, പരിധിയില്ലാത്ത കാള്‍ എന്നിവ ഉള്‍കൊള്ളുന്നു.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിനു സമീപം ടെമ്പിള്‍ റോഡിൽ ഇന്ന് ആരംഭിച്ച മേള വെള്ളിയാഴ്ച വരെ തുടരും. 147 രൂപയിൽ തുടങ്ങുന്ന പരിധിയില്ലാത്ത കാള്‍ പ്ലാനുകൾ, 153 രൂപയിൽ തുടങ്ങുന്ന ഡെയിലി ഡേറ്റാ പ്ലാൻ എന്നിവയും ലഭ്യമാണ്. ഇന്‍സ്റ്റന്‍റ് ആക്ടിവേഷൻ, മൊബൈൽ നമ്പർ തിരഞ്ഞെടുക്കാൻ ഉള്ള സൗകര്യം എല്ലാം ലഭ്യമാണ്. കണക്ഷൻ എടുക്കുവാൻ ആധാർ നമ്പർ മാത്രം മതിയെന്ന് ബിഎസ്എന്‍എല്‍ ജൂനിയര്‍ ടെലികോം ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 9447036090.





