13 August, 2026 12:17:45 AM


പേരൂരിലെ കവർച്ച: പുതുപ്പള്ളി, ഇല്ലിക്കല്‍ സ്വദേശികളായ രണ്ടുപേർ കൂടി അറസ്റ്റില്‍



ഏറ്റുമാനൂർ: പേരൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി കവർച്ച നടത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. പുതുപ്പള്ളി വെട്ടിമറ്റം വിനോദ് കുമാറിന്‍റെ മകന്‍ വിമൽജിത് (19), കുമരകം ഇല്ലിക്കൽ പാത്തേരി ചിറ ജോസ് തോമസിന്‍റെ മകന്‍ മിലൻ പി ജോസ് (18) എന്നിവരാണ് പിടിയിലായത്.


ഇന്ന് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ രണ്ടു പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K