18 August, 2026 10:53:30 AM


പേരൂരില്‍ ബേക്കറിയുടെ ഗോഡൗണിൽ നിന്ന് 10 ലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി



ഏറ്റുമാനൂർ: ഏറ്റുമാനൂർ പേരൂർ കണ്ടൻചിറയിൽ പി.ആർ. ബേക്കറിയുടെ ഗോഡൗണിൽ നിന്ന് 90 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. വിപണിയിൽ ഏകദേശം 10 ലക്ഷം രൂപ വിലവരുന്ന ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്ക്വാഡ് പരിശോധന നടത്തിയത്. സംഭവത്തിൽ ഏറ്റുമാനൂർ പേരൂർ കണ്ടൻചിറ സ്വദേശി ഉണ്ണിക്കുട്ടൻ പി.ആറിനെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K