13 July, 2026 02:45:40 PM


രോഗിയുമായി വന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്



ഏറ്റുമാനൂർ : രോഗിയുമായി വന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർക്ക് പരിക്ക്. ഏറ്റുമാനൂർ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെനടയിൽ എം.സി. റോഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഒരുമണിയോടെ നടന്ന അപകടത്തിൽ 108 ആംബുലൻസ് ഡ്രൈവർ ചേർത്തല സ്വദേശി എബിൻ്റെ കൈക്ക് പരിക്കേറ്റു.


എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിൽ മാരിയമ്മൻ കോവിൽ ഭാഗത്തു നിന്നും ഇറങ്ങി വന്ന കാർ ഇടിക്കുകയായിരുന്നു. കാറിനും ആംബുലൻസിനും കേടുപാടുകൾ സംഭവിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മറ്റൊരു ആംബുലൻസിൽ രോഗിയേയും പരിക്കേറ്റ ഡ്രൈവറേയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K