27 October, 2026 11:00:34 AM
വീട്ടുമുറ്റത്ത് റോഡ് എത്തിയതിൽ തടത്തിപ്പറമ്പ് ആഹ്ലാദ ഉത്സവത്തിലായി; റോഡ് തുറന്നു നല്കിയത് മന്ത്രി മോന്‍സ് ജോസഫ്

കാണക്കാരി: 50 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ യാഥാര്‍ത്ഥ്യമാക്കിയ കാണക്കാരി പഞ്ചായത്ത് 17-ാം വാര്‍ഡിലെ തടത്തിപ്പറമ്പ് പ്രദേശത്തേയ്ക്കുള്ള പുതുതായി നിര്‍മ്മിച്ച റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. തടത്തിപ്പറമ്പ് പ്രദേശത്തെ മുഴുവന്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് റോഡിന്റെ ഉദ്ഘാടനകര്‍മ്മം നടത്തിയത്.
ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വഴിയില്ലാത്ത സ്ഥലങ്ങളില്‍ വഴിയെത്തിച്ച് നല്‍കിയ 121-ാമത്തെ പദ്ധതിയാണിത്. റോഡ് നിര്‍മ്മാണത്തിന് മുഖ്യനേതൃത്വം വഹിച്ച ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിനും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്‍സി ജെയ്‌സണും ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോബി ജോസഫിനും മെമ്മന്റോ നല്കി തടത്തിപ്പറമ്പ് നിവാസികള്‍ ആദരിച്ചു. സ്ഥലം വിട്ടു നല്‍കിയ വിജയകുമാരി ഹേമാലയത്തെ പൊന്നാട അണിയിച്ച് മന്ത്രി മോന്‍സ് ജോസഫ് ആദരിച്ചു. പുതുതായി നിര്‍മ്മിച്ച റോഡിന് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനും ടാറിംഗ് നടത്തുന്നതിനുമായി 10 ലക്ഷം രൂപ ഉടന്‍ അനുവദിക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് വ്യക്തമാക്കി.
ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട് നേടിയ വിജയമാണ് 50 വര്‍ഷത്തെ സ്വപ്നസാക്ഷാത്കാരത്തിന് ഇടയാക്കിയതെന്ന് മന്ത്രി മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു. ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പ്രദേശങ്ങളില്‍ ഇനിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ആര്‍. വിജേഷ് ആമുഖപ്രസംഗം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്‍സി ജെയ്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രതീഷ് എണ്ണച്ചേരില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഷാമോള്‍ ജോബി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബെന്‍സി ജോഷി, പഞ്ചായത്ത് മെമ്പര്‍മാരായ ജോയി ചാണകപ്പാറ, ജോബി ജോസഫ്, ജോയി ജോര്‍ജ് കൈതയ്ക്കല്‍, ജോണ്‍ സാമുവല്‍, മൈക്കിള്‍ പനമട,രാജേഷ് നെല്ലുനില്കും തടത്തിൽ ബിജു തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.




