15 August, 2026 09:23:33 AM
ഏറ്റുമാനൂരിലെ കവർച്ച: രണ്ടുപേർ കൂടി പിടിയിൽ

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി കവര്‍ച്ച നടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. തിരുവല്ല മഞ്ഞാടി പുളിക്കാത്തറയില് പ്രവീണ്‍ (37), പുതുപ്പള്ളി കോട്ടൂര്‍ ആദിത്യകുമാര്‍ (19) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ ഇതുവരെ എട്ട് പേർ അറസ്റ്റിലായി.





