04 September, 2026 12:35:35 PM


കാണക്കാരിയിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം



ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂര്‍ കാണക്കാരിയിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടോടെ കാണക്കാരി നമ്പ്യാകുളം ജങ്ഷനിലാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലെ കോളേജിൽ നിന്ന് വാഗമണ്ണിലേക്കെത്തിയ വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മിനി ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അമിത വേ​ഗതയിലാണ് മിനി ബസ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു. നിയന്ത്രണം നഷ്ടമായ ഈ ബസ്, എതിരെ വരികയായിരുന്ന വിദ്യാർഥികളുടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി വശത്തുള്ള പോസ്റ്റിലേക്ക് ഇടിച്ചുനിന്നു. ബസിനുള്ളിലുണ്ടായിരുന്ന ആറ് വിദ്യാർഥിൾക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ​ഗുരുതരമല്ല. രണ്ട് വാഹനങ്ങളും തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K