21 April, 2024 07:13:19 PM


മുതിര്‍ന്ന വോട്ടര്‍മാരെ ആദരിച്ച് ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍



ഏറ്റുമാനൂര്‍: ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ 80 വയസിനു മേല്‍ പ്രായമുള്ള മുതിര്‍ന്ന വോട്ടര്‍മാരെ ആദരിച്ചു. പ്രസിഡന്‍റ് എം.എസ്.മോഹന്‍ദാസ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ ഡോ.ടി.യു.സുകുമാരന്‍, ഡോ,കെ.പി.ശശിധരന്‍ എന്നിവര്‍ മുതിര്‍ന്ന വോട്ടര്‍മാരായ പി.ശങ്കരന്‍, .പി.ചന്ദ്രന്‍കുട്ടി എന്നിവരെ പൊന്നാട അണിയിച്ചു. അനാരോഗ്യം മൂലം ചടങ്ങില്‍ പങ്കെടുക്കാനാകാതെ വന്ന വോട്ടര്‍മാരെ അവരവരുടെ വീടുകളിലെത്തി ആദരിക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു.


സെക്രട്ടറി ബി.സുനില്‍കുമാര്‍, ട്രഷറര്‍ എന്‍.വിജയകുമാര്‍, വൈസ് പ്രസിഡന്‍റ് രാജു സിറിയക്, ജോയിന്‍റ് സെക്രട്ടറിമാരായ ടി.ജി.രാമചന്ദ്രന്‍ നായര്‍, അമ്മിണി സുശീലന്‍ നായര്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ദിനേശ് ആര്‍ ഷേണായ്, ജി.മാധവന്‍കുട്ടി നായര്‍, അഡ്വ.സി.എല്‍.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K