03 July, 2026 08:18:07 PM


അതിരമ്പുഴയില്‍ സെൻസസ് ജോലിക്കിടെ ഉദ്യോഗസ്ഥന് നായയുടെ കടിയേറ്റു



ഏറ്റൂമാനൂർ: അതിരമ്പുഴയില്‍ സെൻസസ് ജോലിക്കിടയിൽ ക്ലർക്കിന് നായയുടെ കടിയേറ്റു. ഏറ്റൂമാനൂർ ഐടിഐയിലെ ക്ലർക്ക്  വി. എസ്. ശ്യാംഗോപാലിനാണ് അതിരമ്പുഴ മുണ്ടുവേലിപ്പടിയില്‍ വെച്ച് നായയുടെ കടിയേറ്റത്. സെൻസസ് വിവരങ്ങൾ ശേഖരിക്കാനായി ഇദ്ദേഹം ഒരു വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഈ സമയം വീട്ടിൽ വയോധിക മാത്രമാണ് ഉണ്ടായിരുന്നത്. കടിയേറ്റ ഉദ്യോഗസ്ഥൻ അതിരമ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി അടിയന്തര ചികിത്സ തേടി. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 938