11 June, 2026 10:47:28 AM


മാന്നാനം കെ ഇ സ്കൂളില്‍ സ്വപ്നങ്ങൾക്ക് ചിറകേകി "ഡോണ്‍ 2026- ഫ്രഷേഴ്‌സ് ഡേ"



മാന്നാനം: മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവമായ "ഡോണ്‍ 2026 – ഫ്രഷേഴ്‌സ് ഡേ" വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂളിന്റെ രക്ഷാധികാരി വിശുദ്ധനായ സെന്റ് കുര്യാക്കോസ് ഏലിയാസ് ചാവറയെ അനുസ്മരിച്ചുകൊണ്ടുള്ള വീഡിയോ പ്രദർശനവും പ്രാർത്ഥനാഗാനവും ചടങ്ങിന് തുടക്കമായി. ഹെഡ് ഗേൾ തിർഥാ ദേവി വി. സ്വാഗതം ആശംസിച്ചു.

സ്കൂൾ മാനേജർ ഫാ. ലൂക്കാ ചാവറ സി.എം.ഐ. ആമുഖ സന്ദേശം നൽകി. പ്രിൻസിപ്പൽ ഡോ. കുര്യൻ ചാലങ്ങാടി സി.എം.ഐ. അധ്യക്ഷത വഹിച്ചു. കേരള സർക്കാരിന്റെ റവന്യൂ & ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്കം ഐ.എ.എസ്. പരിപാടി ഉദ്ഘാടനം ചെയ്ത് ഭദ്രദീപം തെളിയിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ അദ്ദേഹം ആശംസിക്കുകയും വിദ്യാഭ്യാസ ജീവിതത്തിൽ മികവ് പുലർത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ചടങ്ങിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള അനുമോദനം, മെമെന്റോ സമർപ്പണം എന്നിവ നടന്നു. പാലാ ബ്രില്ല്യന്റ്  സ്റ്റഡി സെന്റർ ഡയറക്ടർ സെബാസ്റ്റ്യൻ ജി. മാത്യു,  പിടിഎ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് വൈസ് പ്രിൻസിപ്പൽ റോയ് മൈക്കിൾ സ്കൂളിനെ പരിചയപ്പെടുത്തി.  സി.എം.ഐ. ദ്വിശതാബ്ദി മാധ്യമവർഷ പ്രഖ്യാപനവും ചടങ്ങിന്റെ ഭാഗമായി നടന്നു. ഹെഡ് ബോയ് അലക്സാണ്ടർ പ്രദീപ് നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന സാംസ്കാരിക പരിപാടികളോടെ  പ്രവേശനോത്സവത്തിന് സമാപനമായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942