22 June, 2026 03:38:02 PM
'ബാലമിത്രം 2026': ബാലഭവനിലെ കുട്ടികൾക്ക് കരുതലുമായി ശക്തിനഗർ റസിഡന്റ്സ് അസോസിയേഷന്

ഏറ്റുമാനൂർ: കുട്ടികളുടെയും വിദ്യാർഥികളുടെയും ക്ഷേമം ലക്ഷ്യമിട്ട് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ നടപ്പിലാക്കുന്ന 'ബാലമിത്രം 2026' പദ്ധതിയുടെ ഭാഗമായി വാഴൂർ പുണ്യം ബാലഭവനിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ബാലഭവനിലെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും അവർക്കായി സഹായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത പരിപാടി ശ്രദ്ധേയമായി.

സാമൂഹിക ഉത്തരവാദിത്വവും കരുതലും മുൻനിർത്തി സംഘടിപ്പിച്ച പരിപാടിയിൽ അസോസിയേഷൻ അംഗങ്ങൾ കുട്ടികളുമായി സൗഹൃദം പങ്കുവെക്കുകയും അവരുടെ സന്തോഷത്തിൽ പങ്കാളികളാവുകയും ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസ, മാനസിക, സാമൂഹിക വളർച്ച ലക്ഷ്യമിട്ടുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന സ്നേഹവിരുന്ന് അസോസിയേഷന് അംഗം മടത്തേട്ട് മേരിക്കുട്ടി ചാക്കോ സ്പോണ്സര് ചെയ്തു. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ഡയറക്ടർ കം ഓഡിറ്റ് ചെയർമാനായിരുന്ന അഡ്വ ബി.രാധാകൃഷ്ണമേനോന് മുഖ്യാതിഥിയായിരുന്നു.

സമൂഹത്തിലെ അർഹരായ കുട്ടികൾക്ക് സ്നേഹവും പിന്തുണയും കരുതലും പകരുക എന്ന ലക്ഷ്യത്തോടെയാണ് 'ബാലമിത്രം 2026' പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ആദ്യപടിയായി ഏറ്റുമാനൂര് ഗവ ടിടിഐ സ്കൂളിലെ വിദ്യാര്ഥികള്ക്ക് പഠനോപകരണങ്ങള് വിതരണം ചെയ്തു. ബാലഭവനില് നടന്ന പരിപാടിയ്ക്ക് അസോസിയേഷന് രക്ഷാധികാരി ദിനേശ് ആര് ഷേണായ്, സെക്രട്ടറി ജി വിനോദ്കുമാര്, ജോയിന്റ് സെക്രട്ടറി എം.എസ്.അപ്പുകുട്ടന് നായര്, കമ്മറ്റിയംഗം ഹരികുമാര് ജി നായര് എന്നിവര് നേതൃത്വം നല്കി.





