13 June, 2026 08:34:43 PM


'ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നു'; അതിരമ്പുഴയിൽ വീടിന് തീപിടിച്ചു



അതിരമ്പുഴ: ഇസ്തിരിപ്പെട്ടി ഓഫാക്കാൻ മറന്നു, അതിരമ്പുഴയിൽ വീടിന് തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. കോട്ടയം അതിരമ്പുഴ പഞ്ചായത്തിൽ ആനമല ഭാഗത്ത് താമസിക്കുന്ന രാജീവ്‌ മാത്യുവിൻ്റെ വീടിനാണ് തീ പിടിച്ചത്. പുലർച്ചെ വീട്ടുകാർ എല്ലാവരും തിരുവനന്തപുരത്തേക്ക് പോയിരുന്നു. എന്നാൽ ഉപയോഗശേഷം തേപ്പുപെട്ടി ഓഫാക്കാൻ മറന്നു പോയതാണ് അപകടത്തിന് കാരണമായത്.

രാവിലെ 9 മണിയോടെ വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോട്ടയത്ത് നിന്നും ഫയർ ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. വീടിന്റെ പുറകു വശത്ത് കൂടി പുക ഉയരുന്നത് കണ്ട ഇവർ ഉടൻ തന്നെ ക്രോ ബാർ ഉപയോഗിച്ച് വാതിൽ പൊളിച്ചു. വലിയ രീതിയിലുള്ള പുക ഉണ്ടായിരുന്നതിനാൽ ഏറെ ശ്രമകരമായി  വീടിനകത്ത് കയറിയാണ് തീ പൂർണമായി കെടുത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഷാദിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K