19 March, 2026 10:35:32 AM


ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലെ മൊബൈൽ ഫോൺ കട കത്തി നശിച്ചു



ഏറ്റുമാനൂർ: ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷനിലെ മൊബൈൽ ഫോൺ കട കത്തി നശിച്ചു. സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സിറ്റി ഫോൺസിനാണ് തീ പിടിച്ചത്. ഇന്ന് പുലർച്ചെയാണ് തീ പിടുത്തം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. പ്രദേശ വാസികളാണ് തീ ഉയർന്നത് കണ്ടത്. തുടർന്ന് ഇവർ അഗ്നിരക്ഷാസേനയെയും ഏറ്റുമാനൂർ പൊലീസിനെയും വിവരം അറിയിച്ചു. അഗ്നിരക്ഷാസേനാ സംഘം സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ.ഏറ്റുമാനൂർ ടൗണിൽ മൊബൈൽ ഷോപ്പ് തീപ്പിടിച്ചതിനെ തുടർന്ന് ഏഷ്യാനെറ്റ് ഫൈബർ കേബിൾ കത്തിയതിനാൽ ഏറ്റുമാനൂർ ടൗൺ അമ്മൻകോവിൽ റോഡ്, പേരൂർ റോഡ് വിമല ജംഗ്ഷൻ, നീണ്ടൂർറോഡ്, അതിരമ്പുഴ റോഡ്, തവളകുഴി, പാലാ റോഡ് പുന്നതുറാ അയർകുന്നം റോഡ് ഭാഗങ്ങളിൽ ഏഷ്യാനെറ്റ് ഇന്റർനെറ്റ് കേബിൾ ടിവി പ്രവർത്തനം തടസ്സപ്പെടുന്നത് ആണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K