19 March, 2026 09:31:14 PM
ജോസഫ് വാഴക്കന് സീറ്റില്ല; ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് മത്സരിക്കും

കോട്ടയം: ഏറ്റുമാനൂരിൽ അവസാന നിമിഷം സ്ഥാനാർഥിയെ മാറ്റി കോൺഗ്രസ്. പ്രചരണം തുടങ്ങിയ ജോസഫ് വാഴയ്ക്കനെ മാറ്റി നാട്ടകം സുരേഷ് മത്സരിക്കും. ഈഴവ പ്രതിനിധ്യം പരിഗണിച്ചാണ് മാറ്റം. നാട്ടകം സുരേഷിനെ പരിഗണിച്ച കാഞ്ഞിരപ്പള്ളി സീറ്റിൽ റോണി കെ.ബേബി മത്സരിക്കും.





