06 March, 2024 08:02:50 PM


അറ്റകുറ്റപ്പണി: വേദഗിരി റെയിൽവേ ഗേറ്റ് അടച്ചിടും



ഏറ്റുമാനൂർ : അടിയന്തര അറ്റകുറ്റപ്പണിക്കായി കുറുപ്പന്തറ-ഏറ്റുമാനൂർ സ്റ്റേഷനുകൾക്കിടയിലെ 25-ാം നമ്പർ ലെവൽ ക്രോസിംഗ് ഗേറ്റ് (വേദഗിരി ഗേറ്റ്) നാളെ രാവിലെ എട്ടു മുതൽ വെള്ളിയാഴ്ച, രാത്രി എട്ടു വരെ അടച്ചിടുമെന്ന് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അറിയിച്ചു.ഈ ദിവസങ്ങളിൽ വാഹനഗതാഗതം ഗേറ്റ് നമ്പർ 26 (മേനോൻ ഗേറ്റ്) വഴി തിരിച്ചുവിടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K