15 April, 2024 04:00:33 PM


ട്രെയിനില്‍ യാത്രക്കാരനെ കടിച്ചത് പാമ്പ് തന്നെ; സ്ഥിരീകരിച്ച് ഡോക്ടർ



ഏറ്റുമാനൂര്‍: ട്രെയിനില്‍ യുവാവിനെ കടിച്ചത് പാമ്പുതന്നെയെന്ന് സ്ഥിരീകരിച്ച് ഡോക്ടർ. മധുര- ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് യാത്രക്കാരന് പാമ്പുകടിയേറ്റത്. ഏറ്റുമാനൂരില്‍ വെച്ചാണ് സംഭവമുണ്ടായതെന്നാണ് വിവരം. മധുര സ്വദേശി കാര്‍ത്തിയ്ക്കാണ് കടിയേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവാവിനെ പ്രവേശിപ്പിച്ചത്. പരിശോധന നടത്തി ബോഗി സീല്‍ ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K