17 May, 2025 06:11:16 PM
ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസും മിനി വാനും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരത്തിൽ കെ എസ് ആർ ടി സി ബസും മിനി വാനും കൂട്ടിയിടിച്ചു പത്തോളം പേർക്ക് പരിക്ക്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ എം സി റോഡിൽ വില്ലേജ് ഓഫീസിനും പെട്രോൾ പമ്പിനും മധ്യേയാണ് അപകടം. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസിന് കുറുകെ വാൻ ഓടിച്ചു കയറി വന്നതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് രണ്ടര മണിക്കൂറോളം പൂർണമായും ഭാഗികമായും എം സി റോഡിൽ ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂർ പോലീസ് ഇൻസ്‌പെക്ടർ എ എസ് അൻസിലിന്റെ നേതൃത്വത്തിൽ 5 മണിയോടെ ക്രയിൻ കൊണ്ട് വന്നു ഇരുവാഹനങ്ങളും മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു.