04 May, 2026 02:39:10 PM


മന്ത്രി വി.എന്‍.വാസവന് പരാജയം; ഏറ്റുമാനൂര്‍ പിടിച്ചെടുത്ത് നാട്ടകം സുരേഷ്



കോട്ടയം: ജില്ലയില്‍ ഒമ്പത് നിയമസഭാമണ്ഡലങ്ങളും കൈപിടിയില്‍ ഒതുക്കി യുഡിഎഫ്. മന്ത്രി വി.എന്‍.വാസവന്‍ ഏറ്റുമാനൂരില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നാട്ടകം സുരേഷ് 19,752 വോട്ടിനാണ് വാസവനെ പരാജയപ്പെടുത്തിയത്. നാട്ടകം സുരേഷിന് 64,077 വോട്ടും വി.എന്‍ വാസവന് 44,325 വോട്ടും ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥി ട്വന്‍റി 20 പാർട്ടിയുടെ ആതിര ഡി നായർ 12,975 വോട്ട് നേടി. വോട്ടുനില ചുവടെ.

നാട്ടകം സുരേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – 64,077 (ഭൂരിപക്ഷം: 19,752)

വി. എൻ. വാസവൻ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) – 44,325

ആതിര ഡി നായർ (ട്വന്റി 20 പാർട്ടി) – 12,975

ബിനോയ് ജോസഫ് കുലത്തുങ്കൽ (ബഹുജൻ സമാജ് പാർട്ടി) – 455

അശ്ന തമ്പി (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)) – 277

രാജ്മോഹൻ വെട്ടിക്കുളങ്ങര ഉണ്ണി (സ്വതന്ത്രൻ) – 205

NOTA – 598



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K